
ദമാം: കിഴക്കൻ സഊദിയിലെ കിംഗ് ഫഹദ്
പെട്രോളിയം യൂനിവേഴ്സിറ്റി മുൻ പ്രൊഫസർ ഡോ. അബ്ദുൽമലിക് ബിൻ ബകർ ബിൻ അബ്‌ദുല്ല ഖാദിയെ കൊലപ്പെടുത്തുകയും ഭാര്യ സൗദി വനിത അദ്ല ബിൻത് ഹാമിദ് മാർദീനിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്ഷ്യൻ യുവാവായ മഹ്മൂദ് അൽമുൻതസിർ അഹ്മദ് യൂസുഫിന്റെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പാക്കിയത്.

ഡെലിവറി ജീവനക്കാരനായ പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത് കവർച്ച ലക്ഷ്യമാക്കിയാണ് ഇവരുടെ വീട്ടിൽ എത്തിയത്. ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കത്തി ഉപയോഗിച്ച് പതിനാറു തവണ കുത്തിയാണ് ഡോ. അബ്‌ദുൽമലിക് ഖാദിയെഡെലിവറി ജീവനക്കാരനായ പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത് കവർച്ച ലക്ഷ്യമാക്കിയാണ് ഇവരുടെ വീട്ടിൽ എത്തിയത്. ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കത്തി ഉപയോഗിച്ച് പതിനാറു തവണ കുത്തിയാണ് ഡോ. അബ്ദുൽമലിക് ഖാദിയെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയെ പ്രതി മർദിക്കുകയും കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റ സഊദി വനിത ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ദമ്പതികളുടെ വീട്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടിരുന്നു. മക്കളില്ലാത്ത, വൃദ്ധ ദമ്പതികളായ അബ്‌ദുൽമലിക് ഖാദിയും ഭാര്യയും വീട്ടിൽ തനിച്ച് താമസിക്കുന്നത് മനസ്സിലാക്കിയാണ് ഇവരുമായി മുൻ പരിചയമുണ്ടായിരുന്ന ഡെലിവറി ജീവനക്കാരനായ പ്രതി കൊലപാതകവും കവർച്ചയും ആസൂത്രണം ചെയത്.
പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ, നീതി നടപ്പായത് 42 ദിവസത്തിനുള്ളിൽ
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച പ്രൊഫസർ ഡോ. അബ്ദുൽ മലിക് ഖാദിയെ കൊലപ്പെടുത്തിയ
പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ, നീതി നടപ്പായത് 42 ദിവസത്തിനുള്ളിൽ

കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച പ്രൊഫസർ ഡോ. അബ്ദുൽമലിക് ഖാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഈജിപ്ഷ്യൻ യുവാവ് മഹ്മൂദ് അൽമുൻതസിർ അഹ്‌മദ് യൂസുഫിനെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിലാണ്. പിന്നാലെ തെളിവുകൾ ശേഖരിച്ച് വധശിക്ഷ നടപ്പാക്കിയത് വെറും 42 ദിവസത്തിനുള്ളിലും. ഇത്രയും ദ്രുതഗതിയിലുള്ള നീതിനിർവഹണം ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്.
രക്ഷപ്പെട്ട പ്രതിയായ ഈജിപ്ഷ്യൻ യുവാവിനെ ഊർജിത അന്വേഷണത്തിലൂടെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വേഗത്തിൽ വിചാരണ പൂർത്തിയാക്കിയ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.

ക്രിമിനൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വേഗത്തിൽ വിചാരണ പൂർത്തിയാക്കിയ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.
വിചാരണ കോടതി വിധി വൈകാതെ അപ്പീൽ കോടതി അംഗീകരിച്ചു. ദിവസങ്ങൾക്കുള്ളിൽ സുപ്രീം കോടതിയും വിധി ശരിവെച്ചു. ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ അന്തിമാനുമതി കൂടി ലഭിച്ചതോടെയാണ് പ്രതിക്ക് ഇന്ന് കിഴക്കൻ പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയത്.

STORY HIGHLIGHTS:The expatriate who stabbed and killed a former professor at Dammam Petroleum University has been executed.