Tech

വാട്ട്‌സ്ആപ്പ് ലോഗ്ഔട്ട് ഫീച്ചർ അവതരിപ്പിക്കുന്നു

കലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വാട്സാപ്പ് എന്നും മുൻപന്തിയിലാണ്. ഇടയ്ക്കിടെ ഉപയോക്തൃ സൗഹൃദമായ ഫീച്ചേഴ്സ് കമ്ബനി അവതരിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ലോഗൗട്ട് സൗകര്യം വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ ഇത് പ്രയോജനപ്പെടുത്താൻ സാധിച്ചേക്കും. ഇത് കമ്ബനിയുടെ ബിസിനസിനെ സംബന്ധിച്ചും നേട്ടമായി മാറും.

നിലവില്‍ വാട്സാപ്പില്‍ അക്കൗണ്ട് ആരംഭിച്ചാല്‍ ലോഗൗട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. ഒരു ഉപയോക്താവ് തല്‍ക്കാലത്തേക്ക് വാട്സാപ്പ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ ആപ്ലിക്കേഷൻ മുഴുവനായി ഡിലീറ്റ് ചെയ്തു കളയുകയേ മാർഗമുള്ളൂ. ഈ ന്യൂനതയ്ക്കാണ് പരിഹാരമാകുന്നത്. ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ പതിപ്പിലാണ് പുതിയ സൗകര്യം അവതരിപ്പിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഡാറ്റ ഡിലീറ്റ് ചെയ്തു കളയേണ്ടവർക്ക് അതും സാധ്യമാണ്.

വാട്സാപ്പ് പോലെയുള്ള ആപ്ലിക്കേഷനുകളില്‍ ഒരു ലോഗൗട്ട് ബട്ടണ്‍ നിർണായകമാണെന്ന് വിലയിരുത്തലുകളുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ഏതാനും നാളത്തേക്ക് അക്കൗ‍ണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ പുതിയ ഫീച്ചർ സഹായകമാകും.

ഇതിലൂടെ ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കിന് തടയിടാനും, ബിസിനസ് നേട്ടമുണ്ടാക്കാനും കമ്ബനിക്ക് സാധിക്കും. ആക്ടീവ് യൂസർ ബേസില്‍ വലിയ ഇടിവുണ്ടാകാതെ തടയാൻ പുതിയ ഫീച്ചറിന് സാധിക്കും.



വാട്സാപ്പിന്റെ മാതൃകമ്ബനിയായ മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ വർഷങ്ങളായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനുമുള്ള രണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. നിലവില്‍ ലോഗൗട്ട് ഓപ്ഷൻ ഇന്റേണല്‍ ആയി വാട്സാപ്പ് ടെസ്റ്റ് ചെയ്യുന്നതായിട്ടാണ് വിവരം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പബ്ലിക് ബീറ്റ പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാട്സാപ്പില്‍ നിന്ന് ലോഗൗട്ട് ചെയ്യാൻ പുതിയ രണ്ട് ഓപ്ഷനുകളായിരിക്കും ഇത്തരത്തില്‍ ലഭ്യമാക്കുന്നത്. എല്ലാ ഡാറ്റയും, പ്രിഫറൻസുകളും ഡിലീറ്റ് ചെയ്തു കൊണ്ട് ലോഗൗട്ട് ചെയ്യാം. ഇത് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് സമമാണ്. അതേ സമയം അക്കൗണ്ട് ഡിലീറ്റ് ആവുകയുമില്ല എന്നതാണ് നേട്ടം.

രണ്ടമതായി എല്ലാ ഡാറ്റയും, പ്രിഫറൻസുകളും സൂക്ഷിച്ചു കൊണ്ടു തന്നെ ലോഗൗട്ട് ചെയ്യാൻ സാധിക്കും. ഇവിടെ ഏത് സമയത്തും നിങ്ങള്‍ക്ക് തിരികെ വരാം. മൊബൈല്‍ നമ്ബർ കൊടുത്ത് സൈൻ ഇൻ ചെയ്താല്‍ പഴയതു പോലെ ചാറ്റിങ്ങുകള്‍ തുടരാം. അതായത് ചാറ്റുകള്‍, ഗ്രൂപ്പ് തുടങ്ങിയവയൊന്നും നഷ്ടപ്പെടില്ല.

STORY HIGHLIGHTS:WhatsApp introduces logout feature

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker