
ദുബായ് : ദുബായില്‍ കരാമയില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള് ഗില്‍ഡ(26)യാണ് മരിച്ചത്.
സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ദുബൈയിലെ ഒരു കമ്ബനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇൻകാസ് യൂത്ത് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.

STORY HIGHLIGHTS:Malayali woman found murdered in Karama, Dubai.

