Entertainment
‘ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍’ ട്രെയിലര്‍ എത്തി.

സന്താനം നായകനായെത്തുന്ന ‘ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍’ ട്രെയിലര്‍ എത്തി. ഹൊറര്‍ കോമഡി ചിത്രത്തില്‍ ഗൗതം വാസുദേവ മേനോന്, സെല്വരാഘവന്, യഷിക ആനന്ദ്, റെഡിന് കിങ്സ്ലി, കസ്തൂരി ശങ്കര്‍, നിഴല്‍കള്‍ രവി, മൊട്ട രാജേന്ദ്രന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ഓണ്‍ലൈന്‍ റിവ്യു ചെയ്യുന്ന യുവാവ് ആയി സന്താനം ചിത്രത്തിലെത്തുന്നു. ‘കാക്ക കാക്ക’യിലെ സൂര്യയെ ട്രോളുന്ന ഗൗതം േമനോന്റെ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ല്‍ റിലീസ് ചെയ്ത ‘ഡിഡി റിട്ടേണ്‍സ്’ എന്ന സിനിമയുടെ തുടര്‍ഭാഗമാണിത്. എസ്. പ്രേം ആനന്ദ് ആണ് സംവിധാനം. ചിത്രം മേയ് 16ന് തിയറ്ററുകളിലെത്തും.

STORY HIGHLIGHTS:The trailer for ‘Devil’s Double Next Level’ has arrived.


