Entertainment

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ 100 കോടി ക്ലബ്ബില്‍

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ 100 കോടി ക്ലബ്ബില്‍. ഒരു മാസത്തിനുള്ളില്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍.

നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ്. പിന്നീട് ലൂസിഫര്‍, എംപുരാന്‍ എന്നിവയും നൂറു കോടി ക്ലബ്ബില്‍ കയറി. ഇതോടെ നാല് 100 കോടി സിനിമകള്‍ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഏപ്രില്‍ 25 നാണ് തുടരും തിയറ്ററുകളിലെത്തിയത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിലെ കൊണ്ടാട്ടം എന്ന പ്രൊമോ സോങ്ങ് പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറി. മോഹന്‍ലാലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും പാട്ടില്‍ തകര്‍ത്തിട്ടുണ്ട്. ശോഭനയും മോഹന്‍ലാലും കൊണ്ടാട്ടം പാട്ടിലൂടെ വീണ്ടും ആരാധക മനം കവര്‍ന്നിരിക്കുകയാണ്.

ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. വിനായ് ശശികുമാറിന്റേതാണ് വരികള്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബൃന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. തുടരും സിനിമയില്‍ ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്..

STORY HIGHLIGHTS:Mohanlal’s film ‘Thudarum’ enters the 100 crore club

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker