
മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദള്‍ നേതാവായിരുന്ന സുഹാസ് ഷെട്ടിയെ അക്രമികള്‍ വെട്ടിക്കൊന്നു.
അജ്ഞാത സംഘം സുഹാസിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോർട്ട്. ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്.
നിലവില്‍ സുഹാസ് ഷെട്ടി ബജ്രംഗ്ദളില്‍ സജീവമല്ല. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മൂന്ന് വർഷം മുമ്ബ് നടന്ന സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ ഒന്നാം പ്രതിയും ഗുണ്ടാസംഘത്തിലെ അംഗവുമാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്.
STORY HIGHLIGHTS:Another political murder in Mangaluru