GulfKuwait

യാത്രാവിലക്ക് നീക്കാൻ അവസരം, പിഴ അടച്ച് നിയമലംഘനം നീക്കാനുള്ള സംവിധാനം അവതരിപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി:ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ യാത്രാവിലക്ക് നേരിടുന്നവര്‍ക്ക് പിഴ അടച്ച് വിലക്ക് നീക്കം ചെയ്യാനുള്ള പ്രത്യേക അവസരം ലഭ്യമായി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10:00 മുതല്‍ രാത്രി 10:00 വരെ അല്‍ ഖൈറാന്‍ മാളില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് സേവനങ്ങള്‍ നല്‍കും.

ഞായറാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെ അവന്യൂസ് മാളില്‍ രണ്ട് ഷിഫ്റ്റുകളായി സേവനം ലഭ്യമാക്കും. ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്ക് കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സുബ്ഹാനാണ് ഇക്കാര്യം അറിയിച്ചത്.



ഈ സൗകര്യത്തിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ മൂലം വിലക്ക് ലഭിച്ചവര്‍ക്ക് പിഴ അടച്ച് സിസ്റ്റത്തില്‍ നിന്ന് തങ്ങളുടെ പേര് നീക്കംചെയ്യാനും സാധാരണ ഇടപാടുകള്‍ തുടരാനും കഴിയുമെന്ന് അല്‍ സുബ്ഹാന്‍ വ്യക്തമാക്കി. ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഈ സേവനം ലഭ്യമല്ലെന്നും അല്‍ ഖൈറാന്‍, അവന്യൂസ് മാളുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.

STORY HIGHLIGHTS:Kuwait introduces system to remove travel ban, pay fines to resolve violations

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker