
യു കെ. യു കെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 ശതമാനം വരെ കൂട്ടി. ഈ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴില്‍ സ്പോണ്‍സർഷിപ്പുകള്‍, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.

യുകെയിലെ വീസ ഫീസിലെ പ്രധാന മാറ്റങ്ങള്‍
ആറ് മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസയ്ക്ക് 115 പൗണ്ടില്‍ നിന്ന് 127 പൗണ്ട് ആക്കി വർധിപ്പിച്ചു.
ദീർഘകാല വീസകളില്‍ രണ്ട് വർഷത്തേതിന് 52,392 രൂപയും അഞ്ച് വർഷത്തേതിന് 93,533 രൂപയും 10 വർഷത്തിന് 16,806 രൂപയുമാണ് പുതിയ നിരക്ക്.
സ്റ്റുഡന്റ് വീസയ്ക്ക് 524 പൗണ്ട് (ഏകദേശം 57,796 രൂപ) ആയി ഉയർന്നു.
6-11 മാസത്തെ ഇംഗ്ലീഷ് കോഴ്‌സുകള്‍ക്കുള്ള ഹ്രസ്വകാല പഠന വിസയ്ക്ക് 23,604 രൂപ വേണ്ടി വരും.
തൊഴില്‍ വിഭാഗത്തില്‍, മൂന്ന് വർഷത്തെ സ്കില്‍ഡ് വർക്കർ വീസയ്ക്ക് 769 പൗണ്ട് (എകദേശം 84,820 രൂപ) ആയി ഉയർന്നു.
ഇന്നൊവേറ്റർ ഫൗണ്ടർ വിസയ്ക്ക് 1,274 പൗണ്ട് (ഏകദേശം140,520 രൂപ) ആയി ഉയർന്നു.

ഓസ്ട്രേലിയൻ വീസ ഫീസിലെ പ്രധാന മാറ്റങ്ങള്‍
സ്റ്റുഡന്റ് വീസയുടെ ഫീസ് 1,600 ഓസ്ട്രേലിയൻ ഡോളറില്‍ നിന്ന് (85,600 രൂപ) 1,808 ഓസ്ട്രേലിയൻ ഡോളറായി (96,800 രൂപ) ഉയരും.
വർക്ക് വീസയ്ക്ക് ഏകദേശം 1,130 ഓസ്ട്രേലിയൻ ഡോളറായി ഉയരും. (60,490 രൂപ) ട്യൂഷൻ ഫീസ് വർധനവ് യുകെയില്‍ ട്യൂഷൻ ഫീസ് ഉയർത്താൻ സർക്കാർ അനുമതി നല്‍കി. 2025-26 അധ്യയന വർഷത്തില്‍ പഠനം ആരംഭിക്കുന്ന വിദ്യാർഥികളെയാണ് വർധന ബാധിക്കുക. നിലവിലെ 10,20,265 രൂപ എന്ന വാർഷിക പരിധി അഞ്ച് വർഷത്തിനുള്ളില്‍ 11,58,139 രൂപ ആയി ഉയരും. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സർവകലാശാലയിലെ കോഴ്സുകള്‍ക്ക് ഫീസ് പ്രതിവർഷം 31.5 ലക്ഷത്തോളമായി ഉയരും.

STORY HIGHLIGHTS:UK and Australia increase visa fees by 13%, effective this month