
ഒമാൻ:പതിനാലാം വാർഷികത്തിന്റെ നിലവിൽ റേസ് ഇന്റർനാഷണൽ എൽഎൽസി
ഓമനിലെ പ്രമുഘ ബ്രാന്റ് ആയ നാം എല്ലാവരും അഭിമാനത്തൊടെ പറയുകയും വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ വിപണിയില്‍ ജനശ്രദ്ധ നെടുകയും വിലയിലും,ഗു ണനിലവാരത്തിലും,വിശ്വാസ്യത്തിലും ഒരു രാജ്യത്തിലെ ജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയ ഓമനിലെ നമ്പർ വൺ ബ്രാൻഡ് ആയ ഇ റേസ്ന്റെ സ്ഥാപക കമ്പനി ആയ റേസ് ഇന്റർനാഷണൽ അതിന്റെ പതിനാലാം വാർഷികം ഷെറാട്ടൺ ഹോട്ടെലിൽ ആഘോഷിക്കുകയുണ്ടായി.
റേസ് ഇന്റർനാഷണൽ അതിന്റെ പതിനാലാമത്തെ വാർഷികത്തിൽ എത്തുമ്പോൾ എടുത്ത് പറയേണ്ടതായിട്ടുള്ള ചില പ്രധാന മൂല്യങ്ങളെ അവർ എന്നും നെഞ്ചിൽ കാത്തു സൂക്ഷിക്കുന്നുണ്ട്.
അത് അവരുടെ ഇന്നത്തെ ഈ സ്ഥിതി കൈവരിക്കാൻ സഹായിക്കുകയും മൊബൈൽ അക്‌സെസ്സറിസ് വിപണിയിലെ വിതരണക്കാർ എന്ന നിലയിൽ മുൻ നിരയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു.
കസ്റ്റമെറുടെ അഭിരുചിക്കനുസരിച് ആധുനികമായ ടെക്നോളേജികൾ ഉപയോഗിച്ച് ന്യൂതന ഡിസൈനുകളിലും അതോടൊപ്പം തന്നെ വിശ്വാസ്യതയിലും ഗുണനിലവാരത്തിലും അവർക് ഇന്ന് നമ്പർ വൺ ബ്രാൻഡ് ആവാൻ സാധിച്ചതിന്റെ പിന്നിൽ ഉത്പാദന രംഗത്ത് സ്വന്തമായി അവർ നടത്തിയ നിരവധി പരീക്ഷണ ഗവേഷണത്തിന്റെ ഫലമായിട്ടാണ് അതിരുകളില്ലാത്ത നിരവധി നേട്ടങ്ങൾ അവർക് കൈവരിക്കാൻ സാധിച്ചത്.
ഒമാനിലെ മൊബൈൽ അക്‌സെസ്സറിസ് വിപണീ രംഗത്തേക്കും,ഇലക്ട്രോണിക്സ് വിപണീ രംഗത്തേക്കും ഏറ്റവും പുതിയ സാങ്കേതിക വിദ്ധ്യയുടെ ചുവട് വെപ്പുമായി പതിനഞ്ചാം വാർഷികത്തിലേക്ക് കിടക്കുമ്പോൾ ഉയർന്ന നിലവാരത്തിലുള്ള പുതിയ ഉത്പന്നങ്ങൾ അഫൊർടബിൾ പ്രൈസ്, ആഴ്ചകളിലെ മെച്ചപ്പെട്ട ഓഫറുകൾ, കൂടുതൽ എളുപ്പത്തിൽ ഉപപോക്താക്കൾക്കുള്ള സേവനങ്ങൾ, വിപുലീകരിച്ചമാർക്കറ്റിംഗ് പ്രെസെൻസ്, എക്കോ ഫ്രണ്ട്‌ലി പാക്കിങ്ങ്, ഇറേസ് മെംബേർസ് ക്ലബ്, ടെക്അവയർനെസ്സ് ക്യാമ്പയിൻസ്, എ ഐ ഉപപോക്ത സംവിധാനം, റഫറൽ റിവാർഡ് പദ്ധതി, സ്മാർട്ട് ഗാഡ്ജറ്റ് ബണ്ടിൽ, ഇറേസ് സേവനങ്ങൾക്കായിട്ടുള്ള മൊബൈൽആപ്, ബൈബാക്ക് എക്സ്ചേഞ്ച്, ഈ കൊമേഴ്‌സ് സംവിധാനം എന്നിങ്ങനെ ഭാവിയിലേക്കുള്ള നിരവധി പദ്ധതികളുമായി പ്രതിജ്ഞാബദ്ധരാണ് എന്ന് റേസ് ഇന്റർനാഷണൽ കമ്പനിയുടെ സാരഥികൾ കൂട്ടി ചേർത്തു.
റേസ് ഇന്റർനാഷണൽ ടീം അവരുടെ നീണ്ട യാത്രയിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുകയും ചെയ്തു.
STORY HIGHLIGHTS:Race International LLC is currently celebrating its 14th anniversary.