Entertainment

മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

ബേസില്‍ ജോസഫിനെ നായകനാക്കി  നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

ഒരു സമ്പൂര്‍ണ്ണ കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍  തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ആദ്യാവസാനം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

STORY HIGHLIGHTS:The first look poster of the film ‘Marana Mass’ is out.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker