‘അതിഭീകര കാമുകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നു.

ലുക്മാന്‍ അവറാന്‍ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കോളേജ് ക്ലാസ് മുറിയില്‍ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴല്‍രൂപമായി കാലന്റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്.
പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘കൊറോണ ധവാന്‍’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരന്‍.
STORY HIGHLIGHTS:The first look poster of the film ‘Athibheekara Kamukan’ was released on Valentine’s Day.