Tech

നിരോധനത്തില്‍ കുടുങ്ങിയ 36 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ഡൽഹി:ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ ഭാഗത്ത് നിന്നും കടുത്ത തീരുമാനമുണ്ടാകുന്നു. വിവിധ ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവർത്തിക്കുന്നതിന്‌ വിലക്കേർപ്പെടുത്തിയായിരുന്നു ആ തീരുമാനം.

2020 ജൂണ്‍ മാസം മുതല്‍ വിവിധഘട്ടങ്ങളിലായി 267 ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. 59 ആപ്പുകളാണ് ആദ്യഘട്ടത്തില്‍ നിരോധിച്ചെങ്കിലും വിവിധ ഘട്ടങ്ങളിലായി 267 ആപ്പുകള്‍ക്ക് വിലക്ക് നേരിടേണ്ടി വന്നു. 2020 മേയ് മുതല്‍ കിഴക്കൻ ലഡാക്ക് അതിർത്തിയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘർഷത്തിനു പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുൻ നിർത്തിയായിരുന്നു വിലക്ക്. അഞ്ച് വർഷം മുമ്ബ് നടന്ന സംഭവം ഇപ്പോള്‍ ഓർക്കാൻ തക്കതായ കാരണമുണ്ട്..

2020ല്‍ നിന്ന് 2025ലെത്തി നില്‍ക്കുമ്ബോള്‍ ഈ ആപ്പുകളില്‍ പലതും തിരിച്ചെത്തിയിട്ടുണ്ട്. പലരും പേരും ലോഗോയും മാറ്റിയാണ് തിരിച്ചെത്തിയിട്ടുള്ളത് എന്ന് മാത്രം. ക്രിത്യമായി പറഞ്ഞാല്‍ അന്ന് നിരോധനത്തില്‍ രാജ്യം വിട്ട 36 ആപ്പുകള്‍ ഇപ്പോള്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍ പറയുന്നത്. ഈ ആപ്പുകള്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ഇവയില്‍ ചിലത് അവയുടെ യഥാർത്ഥ പേരും ഐഡൻറിറ്റിയും നിലനിർത്തിയിട്ടുണ്ട്. മറ്റുള്ളവ ബ്രാൻഡ് ലോഗോ അല്ലെങ്കില്‍ ഉടമസ്ഥാവകാശം എന്നിവയില്‍ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഗെയിമിംഗ്, ഷോപ്പിംഗ്, വിനോദം, ഫയല്‍ ഷെയർ എന്നിവയുള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഈ ആപ്പുകള്‍. നിരോധനത്തിന് പിന്നാലെ ഇൗ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും അപ്രത്യക്ഷമാതിരുന്നു.

നിരോധനത്തില്‍ കുടുങ്ങി രാജ്യം വിട്ടവയില്‍ തിരിച്ചെത്തുമ്ബോള്‍ ചില കൗതുകങ്ങളും ബാക്കിയാവുന്നുണ്ട്. ഫയലുകള്‍ ഷെയർ ചെയ്യാൻ ഉപയോഗിച്ചിരുന്ന Xender, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ MangoTV , Youku, ഷോപ്പിംഗ് ആപ്പായിരുന്ന Taobao, ഡേറ്റിംഗ് ആപ്പായിരുന്ന Tantan എന്നീ ജനപ്രിയ ആപ്പുകളെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ MangoTVയില്‍ മാറ്റമൊന്നുമില്ലെങ്കിലും മറ്റുള്ളവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് മാത്രം

ഉദാഹരണമായി പറയുകയാണെങ്കില്‍ ഫയലുകള്‍ ഷെയർ ചെയ്യാൻ ഉപയോഗിച്ചിരുന്ന Xender ഇപ്പോള്‍ ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ ലഭ്യമാണ്. പേര് ചെറുതായി ഒന്ന് മാറ്റി എന്ന് മാത്രം. Xender: File Share, Share Music എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നിരുന്നാലും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഈ ആപ്പ് ഇപ്പോഴും ലഭ്യമല്ല. അതുപോലെ ഷോപ്പിംഗ് ആപ്പായിരുന്ന Taobaoയുടെ പേരും ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട്. Mobile Taobao എന്ന പേരിലാണ് ഈ ആപ്പ് വീണ്ടും രംഗപ്രവേശനം ചെയ്തിട്ടുള്ളത്.

അതേസമയം ഡേറ്റിംഗ് ആപ്പായിരുന്ന Tantan ഇപ്പോള്‍ TanTan – Asian Dating App എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആപ്പുകളില്‍ ചിലത് അവയുടെ യഥാർത്ഥ ചൈനീസ് ഡെവലപ്പർമാർ തന്നെയാണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യയില്‍ തിരിച്ചെത്താൻ വേണ്ടി വയത്യസ്ത വഴികള്‍ കണ്ടെത്തിയവരും ഉണ്ട്. ജനപ്രിയ ഫാഷൻ റീട്ടെയിലറായ Shein റിലയൻസുമായുള്ള ലൈസൻസിംഗ് കരാറിലൂടെയാണ് തിരിച്ചുവന്നത്. Sheinഉമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇപ്പോള്‍ ഇന്ത്യയ്ക്ക് അകത്ത് തന്നെ സൂക്ഷിക്കുമെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ചില ആപ്പുകളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ യഥാർത്ഥ ഡെവലപ്പർമാർ അവരുടെ ആപ്പുകളെ ചെറിയ മാറ്റങ്ങളോടെ റീബ്രാൻഡ് ചെയ്തിട്ടുണ്ട്. 2020ല്‍ നിരോധിക്കപ്പെട്ട PUBG mobile 2021ല്‍ ദക്ഷിണ കൊറിയയുടെ ക്രാഫ്റ്റണിന് കീഴില്‍ Battlegrounds Mobile India (BGMI) ആയി തിരിച്ചെത്തയിരുന്നെങ്കിലും 2022ല്‍ വീണ്ടും നിരോധനത്തില്‍ കുടുങ്ങി. തുടർന്ന് 2023ല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതോടെയാണ് പുനഃസ്ഥാപിക്കാനായത്..



തിരിച്ചെത്തിയ ചില ആപ്പുകളുടെ ഉടമസ്ഥാവകാശം സിംഗപ്പൂർ, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ജപ്പാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അവയുടെ ഉത്ഭവം ട്രാക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ആപ്പുകള്‍ക്ക് മേലുള്ള ഒരു സമ്ബൂർണ്ണ നിരോധനം ഒരിക്കലും സാധ്യമാകില്ലെന്നാണ് ഈ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്..

STORY HIGHLIGHTS:36 Chinese apps stuck in bans return to India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker