ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ.

ഡൽഹി:ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറുകള്‍ ലഭ്യമാകും. ടീന്‍ അക്കൗണ്ടുകള്‍ക്ക് അവ പിന്തുടരുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ഇതിനകം ബന്ധമുള്ളവരില്‍ നിന്നോ മാത്രമേ സന്ദേശങ്ങള്‍ ലഭിക്കൂ.
കൗമാരക്കാരുടെ അക്കൗണ്ടുകള്‍ അവര്‍ പിന്തുടരുന്ന ആളുകള്‍ മാത്രമേ ടാഗോ മെന്‍ഷനോ ചെയ്യാന്‍ കഴിയു. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് ആന്റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന ഫീച്ചറും ഉണ്ട്.
60 മിനിറ്റ് ദൈനംദിന ഉപയോഗത്തിന് ശേഷം ആപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുകയും ചെയ്യും. ടീന്‍ അക്കൗണ്ടുകളില്‍ കൗമാരക്കാര്‍ സന്ദേശമയച്ച ആളുകളുടെ ലിസ്റ്റ് മാതാപിതാക്കള്‍ക്ക് കാണാനാകും. എന്നാല്‍ സന്ദേശ ഉള്ളടക്കം വായിക്കാന്‍ കഴിയുന്നില്ല എന്നത് സ്വകാര്യത നിലനിര്‍ത്തുന്നു. രക്ഷിതാക്കള്‍ക്കും അക്കൗണ്ടിന്റെ സമയ പരിധി നിശ്ചയിക്കാനാകും. രാത്രിയിലോ നിയുക്ത സമയങ്ങളിലോ ഇന്‍സ്റ്റഗ്രാം ആക്‌സസ് നിയന്ത്രിക്കാനും രക്ഷിതാക്കളെ അനുവദിക്കും.
STORY HIGHLIGHTS:Meta introduces Instagram teen accounts.