ബ്രോമാന്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോമാന്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫണ്‍ പാക്ക്ഡ് സിനിമയാണെന്ന സൂചന നല്കുന്ന ട്രെയിലറില്‍ മാത്യു തോമസും പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും നിറഞ്ഞു നില്ക്കുന്നു.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്.
ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അര്ജുന് അശോകന്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
STORY HIGHLIGHTS:The trailer for Bromance has been released.