Tech
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍.
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ലോകത്ത് നടക്കുന്ന പ്രധാന വാര്‍ത്തകളില്‍ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ പ്രത്യേകം തിരഞ്ഞെടുത്ത് ചെറിയ ഓഡിയോ വാര്‍ത്തകളാക്കി ലഭ്യമാക്കുന്ന ഫീച്ചറാണിത്.
‘ഗൂഗിള്‍ ഡിസ്‌കവറി’ല്‍ ഉപയോക്താവിന്റെ സെര്‍ച്ച് ഹിസ്റ്ററിയും ആക്ടിവിറ്റിയും വിശകലനം ചെയ്യും. തുടര്‍ന്ന് അതിനനുസരിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളുടെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോകളാണ് നല്‍കുക.
‘ഡെയ്ലി ലിസണ്‍’ എന്ന് പേരിട്ട പുതിയ പരീക്ഷണം ഒരു വാര്‍ത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവില്‍ അമേരിക്കയിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്.
STORY HIGHLIGHTS:Google is preparing to introduce a new feature.