ഖത്തർ:ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു.
തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പില്‍ ഷാജഹാൻ – ഷംന ദമ്ബതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്.
നോബിള്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ദേശീയ ദിനത്തിന്റെ പൊതുഅവധി ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ വുഖൈറില്‍ വെച്ചാണ് അപകടം ഉണ്ടായത്. കാറിന്‍റെ ടയർപൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഹനീന് തലക്ക് ഗുരുതരമായി പരിക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കള്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആയിഷയാണ് ഹനീന്റെ സഹോദരി. പിതാവ് ഷാജഹാൻ മുൻ ഖത്തർ എനർജി ജീവനക്കാരനും നോബിള്‍ ഇന്റർനാഷനല്‍ സ്കൂള്‍ സ്ഥാപക അംഗവുമാണ്. പ്രവാസി വെല്‍ഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
STORY HIGHLIGHTS:Malayali student seriously injured in car accident in Qatar dies