GulfU A E

ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബായ് വീണ്ടും തുറന്നു.

ദുബൈ:ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബായ് വീണ്ടും തുറന്നു. 2022 മാർച്ചിലാണ് ഐന്‍ ദുബായ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്.

145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.

250 മീറ്ററാണ് ഐന്‍ ദുബായുടെ ഉയരം. 1750 പേർക്ക് ഒരേ സമയം ഇതില്‍ കയറാം. 38 മിനിറ്റ് കൊണ്ടാണ് ഒരു കറക്കം ഐന്‍ ദുബായ് പൂർത്തിയാക്കുക. 360 ഡിഗ്രിയില്‍ ദുബായ് നഗരം ഐന്‍ ദുബായിലിരുന്ന് കാണാനാകും. ദുബായ് ഹോള്‍ഡിങാണ് ഐന്‍ ദുബായുടെ നടത്തിപ്പ്. നിലവില്‍ ഐന്‍ ദുബായ് പൂർണ പ്രവർത്തന സജ്ജമാണെന്ന് ദുബായ് ഹോള്‍ഡിങ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

145 ദിർഹമാണ് അടിസ്ഥാന നിരക്ക്. വ്യൂ പ്ലസിന് 195 ദിർഹവും പ്രീമിയത്തിന് 265 ദിർഹവും നല്‍കണം. വിഐപി ടിക്കറ്റിന് 1260 ദിർഹമാണ്. ചൊവ്വാഴ്ച മുതല്‍ വെളളിയാഴ്ച വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 മണിവരെയാണ് ഐന്‍ ദുബായുടെ പ്രവർത്തനം. വാരാന്ത്യത്തില്‍ രാവിലെ 11 മുതല്‍ രാത്രി 9 മണിവരെ പ്രവർത്തിക്കും.

ദുബായ് ബ്ലൂവാട്ടർ ഐലന്‍റില്‍ 2021 ഒക്ടോബറിലാണ് ഐന്‍ ദുബായ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 2022 മാർച്ചില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. അതേവർഷം ഒക്ടോബറില്‍ തുറക്കുമെന്ന് അറിയിച്ചുവെങ്കിലും തുറന്നില്ല.

STORY HIGHLIGHTS:Ain Dubai, the world’s largest observation wheel, has reopened.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker