ആറ് ഭാഷകളില് ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്
ഹിന്ദി അടക്കം ആറ് ഭാഷകളില് ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്
എഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്ഡേഷന് പ്രഖ്യാപിച്ച് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്.
ഇംഗ്ലീഷില് നിന്ന് ഫ്രഞ്ച്, ജര്മ്മന്, ഹിന്ദി, ഇന്തോനേഷ്യന്, ഇറ്റാലിയന്, ജാപ്പനീസ്, പോര്ച്ചുഗീസ്, സ്പാനിഷ് ഭാഷകളിലേക്ക് വീഡിയോകള് സ്വയമേവ ഡബ് ചെയ്യാന് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്.
മേല്പ്പറഞ്ഞ ഭാഷകളിലെ വീഡിയോകള് എഐ ടൂളുകള് വഴി ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്യാവുന്നതുമാണ്. വീഡിയോ അപ്ലോഡ് ചെയ്ത ഉപയോക്താക്കള്ക്ക് ഈ ഫീച്ചര് ഉപയോഗിക്കാവുന്നതാണ്.
വീഡിയോ അപ്ലോഡ് ചെയ്ത് കഴിഞ്ഞാല് സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷ കണ്ടെത്തുകയും വീഡിയോയുടെ ഡബ്ബ് ചെയ്ത പതിപ്പുകള് സ്വയമേവ സൃഷ്ടിക്കുകപ്പെടുകയും ചെയ്യുന്നതായിരിക്കും.
നിലവില് യുട്യൂബിന്റെ പാര്ട്ണര് പ്രീമിയം പ്രോഗ്രാമില് അംഗങ്ങളായ ഉപയോക്താക്കള്ക്ക് മാത്രമാണ് ഈ ഫീച്ചര് ഉപയോഗിക്കാന് കഴിയുക. ‘ഓട്ടോ ഡബ്ഡ്’ എന്ന റ്റാഗോഡ് കൂടിയായിരിക്കും ഇത്തരം വിഡിയോകള് മറ്റുള്ളവര്ക്ക് ദൃശ്യമാകുക.
ഓഡിയോ ട്രാക്ക് മാറ്റാനുള്ള സൗകര്യം ഇത്തരം വീഡിയോകളില് ലഭിക്കുന്നതായിരിക്കും.
STORY HIGHLIGHTS:YouTube launches auto-dubbing feature in six languages