GulfSaudi

ഈന്തപ്പഴത്തില്‍ നിന്ന് കോള അവതരിപ്പിച്ച്‌ സൗദി

സൗദി:ഈന്തപ്പഴത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കോള അവതരിപ്പിച്ച്‌ സൗദി അറേബ്യ. ‌’മിലാഫ് കോള’ എന്ന ഉത്പന്നം റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് അവതരിപ്പിച്ചത്.

സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അല്‍-മദീന പുറത്തിറക്കിയ ഈ സോഫ്റ്റ് ഡ്രിങ്ക് പെപ്സി, കൊക്ക കോള അടക്കമുള്ള വമ്ബൻമാർക്ക് വെല്ലുവിളിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കോണ്‍ സിറപ്പില്‍ നിന്നോ കരിമ്ബിൻ പഞ്ചസാരയില്‍ നിന്നോ ആണ് സാധാരണ കോളകള്‍ നിർമിക്കുന്നത്. എന്നാല്‍ മിലാഫ് കോളയില്‍ പഞ്ചസാര അടങ്ങിയിട്ടില്ലെന്നും ഈന്തപ്പഴത്തിന്റെ സൂപ്പർ ഗുണങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഉത്പാദകര്‍ പറയുന്നു. ഇതിനൊപ്പം രുചിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്ബരാഗത സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് ആരോഗ്യകരമായ ഒരു ബദലായി മാറുമെന്നും ഇൻഡിപെൻഡന്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്ബനിയുടെ സിഇഒ ബാന്ദർ അല്‍ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുല്‍റഹ്മാൻ അല്‍ ഫദ്ലിയും ചേർന്ന് റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് മിലാഫ് കോള പുറത്തിറക്കിയത്.

ഈന്തപ്പഴം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ടായാണ് കണക്കാക്കുന്നത്. ഒട്ടേറെ മധുര പലഹാരങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളിലും പ്രകൃതിദത്ത സ്വീറ്റ്നറായി ഈന്തപ്പഴം ഉപയോഗിച്ചുവരുന്നു. തദ്ദേശീയമായി ലഭ്യമായ ഏറ്റവും ഗുണമേന്മയുള്ള ഈന്തപ്പഴം ഉപയോഗിച്ചാണ് മിലാഫ് കോള നിർമിക്കുന്നത്. നാരുകളാലും ധാതു ലവണങ്ങളാലും സമ്ബന്നമാണ് ഈന്തപ്പഴം. ഈ ഗുണങ്ങള്‍ കോളയിലൂടെ ലഭ്യമാകുന്നു എന്നതാണ് നേട്ടമെന്ന് നിർമാതാക്കള്‍ പറയുന്നു.

ഫൈബർ, ആന്റി ഓക്‌സിഡന്റുകള്‍, അവശ്യ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ നിറഞ്ഞ പ്രീമിയം ഈന്തപ്പഴങ്ങളാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ. മിലാഫ് കോളയില്‍ പഞ്ചസാര അടങ്ങിയിട്ടില്ലെന്നും സൂപ്പർഫുഡിന്റെ ആരോഗ്യ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അവകാശപ്പെടുന്നു.

ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിന് പുറമെ, ഇന്റർനാഷണല്‍ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡുകള്‍ പാലിച്ചും പരിസ്ഥിതി സൗഹാർദപരമായുമാണ് സൗദിയുടെ കോള വിപണിയിലെത്തുന്നത്. സാമ്ബത്തിക മേഖലയിലെ വൈവിധ്യവല്‍ക്കരണം, തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ എന്നിങ്ങനെ സൗദിയുടെ കാഴ്ച്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഒരു ഉത്പന്നം കൂടിയാണ് മിലാഫ് കോള.

റിയാദ് ഡേറ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തവരി‍ല്‍ നിന്ന് മികച്ച പ്രതികരണമാണ് മിലാഫ് കോളയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രകൃതി ദത്തമായ മധുരം, റിഫ്രഷിങ് ടേസ്റ്റ് എന്നിവ സവിശേഷതകളാണെന്ന പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

”മിലാഫ് കോള ഒരു തുടക്കം മാത്രമാണ്. ഈന്തപ്പഴത്തി‍ല്‍ നിന്ന് കൂടുതല്‍ മൂല്യവർധിത ഉത്പന്നങ്ങള്‍ പുറത്തിറക്കാൻ ലക്ഷ്യമിടുന്നു’- കമ്ബനി വക്താവിനെ ഉദ്ധരിച്ച്‌ മുൻസിഫ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

STORY HIGHLIGHTS:Saudi Arabia introduces cola made from dates

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker