ബാംഗ്ലൂർ:സ്വകാര്യ വീഡിയോ കാണിച്ച് 19 കാരിയായ കാമുകിയെ ഭീഷണിപ്പെടുത്തി 2.57 കോടി തട്ടിയെടുത്ത യുവാവിനെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു
ചാമരാജ്പേട്ട സ്വദേശി മോഹൻകുമാർ (19) ആണ് പിടിയിലായത്. കുമാറും കാമുകിയും ദേവനഹള്ളിയിലെ ഒരു സ്വകാര്യ സ്കൂളില്‍ ഒരുമിച്ച് പഠിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്കൂള്‍ പഠനകാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.ഇതിനിടെ കുമാർ, യുവതിയെ വശീകരിച്ച് അവധിക്കാലത്ത് വിനോദയാത്രയ്ക്ക് കൊണ്ടുപോയി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരികബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തു. എന്നാല്‍ ഇവർ ഒരുമിച്ചിരിക്കുമ്ബോള്‍ രഹസ്യമായി വീഡിയോകള്‍ പകർത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്ന കുമാർ കാമുകിയുടെ പിതാവ് സമ്ബന്നനായ വ്യവസായിയാണെന്നറിഞ്ഞ് പണം തട്ടാനുള്ള പദ്ധതി തയ്യാറാക്കുകയിയിരുന്നു.
തുടർന്ന് പ്രതി , പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടാൻ തുടങ്ങി. തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ബന്ധത്തിന്റെ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങി.ഭയന്ന് യുവതി 1.25 കോടി രൂപ ആദ്യം കൈമാറി. കൂടാതെ 1.32 കോടി രൂപയും നല്കി.
സ്വർണവും വിലകൂടിയ വാച്ചുകളും വാഹനവും നല്‍കണമെന്ന് കുമാർ യുവതിയോട് സമ്മർദ്ദം ചെലുത്തിയതായി പോലീസ് പറയുന്നു. ഇയാളുടെ ആവശ്യങ്ങള്‍ വർധിക്കുകയും , തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി സിസിബിയില്‍ പരാതി നല്‍കിയത്.
കുമാറിൻ്റെ പിതാവിൻ്റെയും മറ്റുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പോലീസ് ഇത് അന്വേഷിക്കുകയാണെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതികളില്‍ നിന്ന് 80 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പകർത്തുമ്ബോള്‍ യുവതിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ കുമാറിനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
STORY HIGHLIGHTS:CCB police arrest youth who threatened 19-year-old girlfriend and extorted Rs 2.57 crore