ദുബൈ: ‘യു എ ഇയിലെ ജനങ്ങളോട്, ഈദ് അല്‍ ഇത്തിഹാദിന്റെ ഈ വേളയില്‍, ഇവിടുത്തെ ജനങ്ങളിലും പൗരന്മാരിലും താമസക്കാരിലും ഞങ്ങള്‍ അഭിമാനിക്കുന്നു.’ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വന്തം കൈപ്പടയില്‍ സാമൂഹി മാധ്യമങ്ങളില്‍ എഴുതി.
നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് നന്ദി. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും നന്ദി’ ‘യൂണിയന്’ (ഇത്തിഹാദ്) എന്ന പ്രമേയത്തിന് ഈ ആഘോഷ വേള ഊന്നല്‍ നല്കുന്നു.
1971 ഡിസംബര്‍ രണ്ടിന് നടന്ന എമിറേറ്റ്സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ഈ ആശയം രാജ്യത്തിന്റെ സ്വത്വം, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണ്’.ദേശീയ ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് രാജ്യത്തെ പ്രവാസികള്‍ക്കും പൗരന്മാര്ക്കും നല്കിയ സന്ദേശം ഹൃദയസ്പര്‍ശിയായി. യു എ ഇ ജനത ഏറെ ഇഷ്ടപ്പെടുന്ന അല്‍ ഐനിലെ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് നടുവിലാണ് ഔദ്യോഗിക ചടങ്ങ് നടന്നത്. ആഘോഷങ്ങള്‍ പ്രാദേശിക ടിവി ചാനലുകളിലും സിനിമാശാലകളിലും തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം കാണിച്ചു
STORY HIGHLIGHTS:President Sheikh Mohammed thanks the people of the UAE