GulfSaudi

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ സൗദി ഭരണാധികാരി സല്‍മാൻ രാജാവ് ഉദ്ഘാടനം ചെയ്തു.

റിയാദ്:ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ സൗദി ഭരണാധികാരി സല്‍മാൻ രാജാവ് ഉദ്ഘാടനം ചെയ്തു.

176 കി.മീ നീളത്തിലായി ആറു ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകളില്‍ ഞായറാഴ്ച മുതല്‍ സർവീസ് ആരംഭിക്കും. ഡിസംബർ 15ന് രണ്ടാം ഘട്ട ലൈനുകളും ജനുവരി അഞ്ചിന് മുഴുവൻ ലൈനുകളും തുറക്കും. രണ്ട് മണിക്കൂറിന് നാല് റിയാല്‍ മാത്രമാണ് യാത്രാ ചിലവ്.

2013ല്‍ അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് റിയാദ് മെട്രോ. പത്ത് വർഷം പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ സൗദി ഭരണാധികാരി സല്‍മാൻ രാജാവ് കൊട്ടാരത്തില്‍ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.

മെട്രോയുടെ പ്രാഥമിക വിവരങ്ങള്‍: 6 റൂട്ടുകള്‍. 176 കി.മീ നീളത്തില്‍ ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ലൈൻ. നാല് സെൻട്രല്‍ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകള്‍. സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച്‌ ആയിരത്തോളം ബസ്സുകള്‍ സർവീസ് നടത്തുന്ന റിയാദ് ബസ് സർവീസുമുണ്ട്. റിയാദ് ബസ് സർവീസിന് ഉപയോഗിക്കുന്ന ദർബ് ആപ്പ് തന്നെയാണ് മെട്രോക്കും ഉപയോഗിക്കുക. രണ്ട് മണിക്കൂറിന് നാല് റിയാലാണ് യാത്രാ ചാർജ്. മൂന്ന് ദിവസം, ആഴ്ച, മാസം എന്നിങ്ങിനെ വ്യത്യസ്ത പാക്കേജുകള്‍ ലഭ്യമാണ്.

ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പ്ള്‍ എന്നീ ആറ് നിറങ്ങളാണ് റെയില്‍ പാതക്കും ട്രയിനുകള്‍ക്കും. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഡിസംബർ ഒന്നിന് ഞായറാഴ്ച ബ്ലൂ, യെല്ലോ, പർപ്പ്ള്‍ ലൈനുകള്‍ സർവീസ് തുടങ്ങും. രാവിലെ ആറ് മുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് സർവീസ്. രണ്ടാഴ്ച പൂർത്തിയാകുന്ന ഡിസംബർ 15ന് ഗ്രീൻ, റെഡ് ലൈനുകളും തുറക്കും. ജനുവരി അഞ്ചിനാണ് അവസാന റൂട്ടായ ഓറഞ്ച് ലൈൻ തുറക്കുക. റിയാദ് നഗരത്തിന്റെ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണിത്.

13 രാജ്യങ്ങളില്‍ നിന്നുള്ള 19 കമ്ബനികള്‍ ഉള്‍പ്പെടുന്ന മൂന്ന് കണ്‍സോർഷ്യങ്ങള്‍ക്കായിരുന്നു നിർമാണ ചുമതല. ഏഷ്യയിലെ ഏറ്റവും തിരക്കുള്ള അറബ് നഗരങ്ങളിലൊന്നായ റിയാദിന് മെട്രോ ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. 2027 ഏഷ്യൻകപ്പ്, 2030 എക്‌സ്‌പോ, 2034 ഫിഫ വേള്‍ഡ്കപ്പ് എന്നിവ കൂടി മുന്നില്‍ കണ്ടാണ് റിയാദ് മെട്രോയുടെ വരവ്.

STORY HIGHLIGHTS:Saudi King Salman inaugurated the Riyadh Metro, the world’s longest metro.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker