Tech

ചാര്‍ജും ചെയ്യണ്ട, നെറ്റും വേണ്ട ! സോളാര്‍ ഫോണ്‍ അവതരിപ്പിക്കാന്‍ ടെസ്ല ?

എ ഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ കരംപിടിച്ച്‌ നടക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആരും സഞ്ചരിക്കാന്‍ മടിക്കുന്ന വഴികളിലൂടെ പോകുന്നയാളാണ്.

ഡ്രൈവറില്ലാത്ത കാറും, റോബോട്ടിക് വാഹനങ്ങളും, തലമാറ്റിവയ്ക്കലും അടക്കം ഇനിയും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പല വിദ്യകളും മസ്‌കിന്റെ ആവനാഴിയില്‍ ബാക്കിയുണ്ട്. അങ്ങനിരിക്കെ മുമ്ബേ ഉയര്‍ന്ന ഒരു വാദമാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല പുറത്തിറക്കാന്‍ പോകുന്ന ഫോണിനെക്കുറിച്ചുള്ളത്. ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും സൈബറിടത്തിന് എന്താണ് പറഞ്ഞുകൂടാത്തത്. ഭാവിയില്‍ പുറത്തിറങ്ങുന്ന ടെസ്ല ഫോണ്‍ എങ്ങനെയായിരിക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവം.

ഇന്റര്‍നെറ്റോ ചാര്‍ജിംഗോ ആവശ്യമില്ലാത്ത ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇലോണ്‍ മസ്‌ക് അവതരിപ്പിക്കുന്നതെന്നാണ് അഭ്യൂഹം. ടെസ്ല ഔദ്യോഗികമായി സ്മാര്‍ട്ട്ഫോണിനെക്കുറിച്ച്‌ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 മുതല്‍ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. അസാധാരണമായ മൂന്ന് ഫീച്ചറുകളോടെയാണ് ടെസ്ല Pi എന്ന ഫോണിന്റെ വരവെന്നാണ് ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നത്.

അതില്‍ ആദ്യത്തെ ഫീച്ചര്‍ ഫോണിന് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതാണ്. സ്പേസ് എക്സ് ഉപഗ്രഹങ്ങളുമായി നേരിട്ട് പ്രവര്‍ത്തിച്ചായിരിക്കും ഫോണിന്റെ നെറ്റ് കണക്ടിവിറ്റി.



രണ്ടാമത്തെ ഫീച്ചര്‍ സോളാര്‍ വഴിയുള്ള യാന്ത്രിക ചാര്‍ജിംഗാണ്. അതിവേഗ സാറ്റലൈറ്റ് അധിഷ്ഠിത ശൃംഖലയായ മസ്‌കിന്റെ സ്പേസ് എക്സ് നല്‍കിയ സ്റ്റാര്‍ലിങ്കാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടെസ്ല ഇതിനകം സോളാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതു തന്നെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്കു പിന്നില്‍.

മൂന്നാമതായി, ഇതിന് ബ്രെയിന്‍-മെഷീന്‍-ഇന്റര്‍ഫേസ് (ബിഎംഐ) ചിപ്പുകള്‍ ഉണ്ടെന്നാണ് കിംവദന്തി. ഫോണിന് മാര്‍ഷ്യന്‍ ടെക്നോളജി ഉണ്ടെന്നും ഏകദേശം 100 ഡോളര്‍ വില വരുമെന്നും അഭ്യൂഹമുണ്ട്.

ടെസ്ല ഇതിനകം ഒരു ഫോണ്‍ പുറത്തിറക്കിയിട്ടുണ്ടോ? എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. എന്നാല്‍ യൂട്യൂബിലും ടിക് ടോക്കിലുമൊക്കെ ടെസ്ലയുടെ പുതിയ ഫോണിന്റെ ലോഞ്ചിംഗ് വീഡിയോകള്‍ ധാരാളമുണ്ട്. അതെങ്ങനെയെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. വ്യാജമാണ്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സൃഷ്ടിച്ച വ്യാജ വീഡിയോകളാണ് ടെസ്ലയുടെ ഫോണ്‍ ലോഞ്ചിംഗ് എന്ന പേരില്‍ പ്രചരിക്കുന്നത്.

STORY HIGHLIGHTS:No charging, no internet! Tesla to introduce solar phone?

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker