കണ്ണൂർ:എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യ നല്‍കിയ നിർമ്മാണ കരാറുകളില്‍ വൻ ദുരൂഹത.
ദിവ്യ പ്രസിഡന്റായ ശേഷം പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങള്‍ മുഴുവൻ നല്‍കിയത് ഒരൊറ്റ കമ്ബനിയ്ക്കാണ്. ദിവ്യ ചുമതലയേറ്റ ശേഷമാണ് കമ്ബനി തന്നെ രൂപീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
മോഡുലാർ ടോയിലറ്റ്, കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള പ്രീ ഫാബ്രിക്കേറ്റഡ് നിർമാണ കരാർ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ്. സില്‍ക്ക് ബൈ കോണ്‍ട്രാക്ടിന് ടെണ്ടർ വിളിക്കും. ഈ ടെണ്ടർ മൂന്ന് വർഷമായി ഒറ്റക്കമ്ബനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയ ശേഷമാണിത്. മൂന്നുവർഷത്തിനിടെ ഈ കമ്ബനിയ്ക്ക് കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്.
പി പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമായ മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്ബനിയുടെ എം ഡി. ഇരിണാവ് സ്വദേശിയാണ് ഇയാള്‍. 2021 ഓഗസ്റ്റ് 1-നാണ് കമ്ബനി രൂപീകരിച്ചത്. കമ്ബനി രൂപീകരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് പാർട്ടി അംഗത്വം കിട്ടിയത്. കമ്ബനി രൂപീകരിച്ച ശേഷമുള്ള ആദ്യ കരാറും ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നു.
2023-24 വർഷത്തില്‍ മാത്രം 30 സ്കൂളുകളുടെ നിർമ്മാണ കരാറുകളാണ് കമ്ബനി ഏറ്റെടുത്തത്. 2022-23 വർഷത്തില്‍ 46 സ്കൂളുകളുടെ പ്രവർത്തിയും ഇതേ കമ്ബനിക്ക് നല്‍കി. ഇതെല്ലാം കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലാണ്. നിരവധി കമ്ബനികള്‍ സമീപിച്ചിരുന്നുവെങ്കിലും മറ്റാർക്കും കരാർ കിട്ടിയിരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
STORY HIGHLIGHTS:After PP Divya became president, all construction contracts were awarded to a single company; Big mystery..