കൊച്ചി:പാങ്കോട് ചാക്കപ്പന്‍ കവലയ്ക്കു സമീപം നിയന്ത്രണം വിട്ട് കാര്‍ കിണറ്റിലേക്ക് വീണു. വെള്ളിയാഴ്ച രാത്രി ഓന്‍തരയോടെയാണ് കാര്‍ 15 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്.
കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ദമ്ബതികളും ആലുവ കൊമ്ബാറ സ്വദേശികളുമായ കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
ഓടികൊണ്ടിരിക്കുന്ന കാര്‍ നിയന്ത്രമം വിട്ട് വീഴുമ്ബോള്‍ കിണറിന് 5 അടി താഴ്ചയില്‍ വെള്ളം ഉണ്ടായിരുന്നു. 15 അടി താഴ്ചയിലേക്ക് വീിണെങ്കിലും ദമ്ബതികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃതത്തിലാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികര്‍ പറയുന്നു.
തുടര്‍ന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് വീണു. കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്നതിനു പിന്നാലെ ദമ്ബതികള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാര്‍ പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.
STORY HIGHLIGHTS:The car went out of control and fell into the well.