റെക്കോഡിട്ട് ഇലോണ്‍ മസ്‌ക്.

എക്സില്‍ 200 മില്യണ്‍ (20 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കി റെക്കോഡിട്ട് ഇലോണ്‍ മസ്‌ക്. 2022ലാണ് 44 ബില്യണ്‍ ഡോളറിന് മസ്‌ക് എക്സ് വാങ്ങിയത്.
ഫോളോവേഴ്സിന്റെ കാര്യത്തില്‍ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് മസ്‌കിന് തൊട്ടുപിന്നാലെയുള്ളത്. ഒക്ടോബര്‍ മൂന്നിലെ കണക്ക് പ്രകാരം ഒബാമക്ക് 131.9 മില്യണും ക്രിസ്റ്റ്യാനോക്ക് 113.2 മില്യണ്‍ ഫോളോവേഴ്സുമാണുള്ളത്.
110.3 മില്യണ്‍ ഫോളോവേഴ്സുമായി കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ആണ് നാലാം സ്ഥാനത്ത്. ഗായിക റിഹാന 108.4 മില്യണ്‍ ഫോളോവേഴ്സുമായി അഞ്ചാം സ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സില്‍ 102.4 മില്യണ്‍ ഫോളോവേഴ്സുണ്ട്. എക്സിനെ ആളുകള്‍ക്ക് സിനിമകളും ടെലിവിഷന്‍ ഷോകളും പോസ്റ്റ് ചെയ്യാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനും കഴിയുന്ന ഒരു സമ്പൂര്‍ണ ആപ്പ് ആക്കാനാണ് ടെക് കോടീശ്വരന്‍ ലക്ഷ്യമിടുന്നത്.
STORY HIGHLIGHTS:Elon Musk has a record of 200 million (20 crore) followers on X.