Travel

എയര്‍ ഇന്ത്യ എക്സ്പ്രസ്-എഐഎക്സ് കണക്‌ട് ലയനം പൂര്‍ത്തിയായി

എയർ ഇന്ത്യയുടെ ലോ-കോസ്റ്റ് ക്യാരിയർ ആയ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡിൻ്റെയും എഐഎക്സ് കണക്‌ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെയും പ്രവർത്തനപരമായ സംയോജനവും നിയമപരമായ ലയനവും എയർ ഇന്ത്യ ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കി.

എയർഏഷ്യ ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എഐഎക്സ് കണക്ടുമായുള്ള ലയനം പൂർത്തിയാക്കിയതോടെ കൂടുതല്‍ വിശാലമായ തലത്തില്‍ ചെലവുകുറഞ്ഞ വിമാനക്കമ്ബനിയെന്ന തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്-എഐഎക്സ് കണക്‌ട് ലയനം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ലയനത്തിന് ആവശ്യമായ റെഗുലേറ്ററി അംഗീകാരവും അതോറിറ്റി നല്‍കിയിട്ടുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ്’ എന്ന പേരില്‍ ഏകീകൃത എയർലൈൻ കോഡ് IX ഉപയോഗിച്ചാവും പുതിയ എയർലൈൻ കമ്ബനിയുടെ പ്രവർത്തനം. എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള 4 വ്യത്യസ്ത വിമാനകമ്ബനികളുടെ പ്രവർത്തനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് രണ്ട് മുൻനിര എയർലൈൻ കമ്ബനികള്‍ സൃഷ്ടിക്കുകയെന്ന ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇതോടെ പൂർത്തിയാവുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ചെലവ് കുറഞ്ഞ വിമാനക്കമ്ബനി എന്ന നിലയില്‍ ആഭ്യന്തര, ഗള്‍ഫ് വിപണികളില്‍ മുൻനിര കമ്ബനിയായി മാറാൻ ലക്ഷ്യമിടുമ്ബോള്‍ വിസ്താരയെ എയർ ഇന്ത്യയുമായി സംയോജിപ്പിച്ചു കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ലോകോത്തര ആഗോള എയർലൈൻ കമ്ബനി എന്ന ലക്‌ഷ്യം നേടാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം.

STORY HIGHLIGHTS:Air India Express-AIX Connect merger completed

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker