NewsPolitics

അന്‍വറിന് താക്കീതുമായി വീടിനുമുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്‌

മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതരവിമർശനങ്ങള്‍ നടത്തിയതിനു പിന്നാലെ പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകള്‍.

പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ് ബോർഡുകള്‍ ഉയർന്നത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന് എഴുതിയ ഫ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റേയും ചിത്രങ്ങളാണ് ഉള്ളത്. സിപിഐഎം ഒതായി ബ്രാഞ്ചിൻ്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

അതേസമയം മലപ്പുറം തുവ്വൂരില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ലീഡര്‍ ശ്രീ. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മറ്റിയുടെ പേരിലാണ് ഈ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത്.

STORY HIGHLIGHTS:Flux board in front of Anwar’s house with a warning

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker