ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കാർവാറിലെ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു.
അർജുന്റെ ട്രക്ക് അപകടത്തില്‍പ്പെട്ട ഗംഗാവലി പുഴയോരത്ത് അഞ്ച് മിനിട്ട് നേരം ആംബുലൻസ് നിർത്തും. അർജുന്റെ വീട്ടിലേക്കുള്ള യാത്രയില്‍ വഴിയില്‍ ആംബുലൻസ് നിർത്തുന്ന ഏകയിടം ഇതായിരിക്കും. കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല് കർണ്ണാടക സർക്കാരിന്റെ പ്രതിനിധിയായി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നാളെ രാവിലെ ആറ് മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തും എന്നാണ് കരുതുന്നത്.
നേരത്തെ അർജുന്റെ കുടുംബത്തിനു കർണ്ണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇത് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല് നാളെ കുടുംബത്തിന് കൈമാറുമെന്നാണ് കരുതുന്നത് .72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
STORY HIGHLIGHTS:Arjun’s body was handed over to his relatives! The Karnataka government has announced financial assistance to the family