NewsWorld

അല്‍ ജസീറ ഓഫീസിലെത്തി ഇസ്രാഈല്‍ സൈന്യം; 45 ദിവസം അടച്ചുപൂട്ടാൻ ഉത്തരവ്

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള ‘അല്‍ ജസീറ’ വാർത്താ ചാനലിൻ്റെ ഓഫീസില്‍ ഇസ്രാഈല്‍ സൈന്യം റെയ്ഡ് നടത്തി.

അല്‍ ജസീറയുടെ ഓഫീസ് 45 ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആയുധധാരികളും മുഖംമൂടി ധരിച്ചതുമായ ഇസ്രാഈലി സൈനികർ ചാനലിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇസ്രാഈല്‍ സൈനികർ അല്‍ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമാരിക്ക് കൈമാറി. ഈ ഉത്തരവ് ചാനല്‍ അധികൃതർ പ്രേക്ഷകർക്ക് മുന്നില്‍ തത്സമയം വായിക്കുകയും ചെയ്തു. ഇത്തരത്തില്‍ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്നതിന്റെ ഉദ്ദേശ്യം എല്ലായ്പ്പോഴും സത്യം മറക്കാനും ആളുകള്‍ സത്യം കേള്‍ക്കുന്നത് തടയുന്നതിനുമാണെന്ന് ഒമാരി പറഞ്ഞു.

ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയാല്‍, യുദ്ധകാലത്ത് വിദേശ മാധ്യമ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്താൻ സർക്കാരിന് അധികാരം നല്‍കുന്ന ഒരു നിയമം ഏപ്രിലില്‍ പാസാക്കി. ഈ നിയമം അനുസരിച്ച്‌, സർക്കാരിന് ആവശ്യമായ സാഹചര്യങ്ങളില്‍ വിദേശ മാധ്യമങ്ങളുടെ പ്രവർത്തനങ്ങള്‍ നിർത്തിവെക്കാൻ കഴിയും.

ഏപ്രിലില്‍, യുദ്ധസമയത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന വിദേശ മാധ്യമ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്താൻ സർക്കാരിന് അധികാരം നല്‍കുന്ന നിയമം ഇസ്രാഈല്‍ പാർലമെൻ്റ് പാസാക്കിയിരുന്നു. ഈ നിയമം അനുസരിച്ച്‌, സർക്കാരിന് ആവശ്യമായ സാഹചര്യങ്ങളില്‍ വിദേശ മാധ്യമങ്ങളുടെ പ്രവർത്തനങ്ങള്‍ നിർത്തിവെക്കാൻ കഴിയും.

അല്‍ ജസീറയുടെ നിരോധനം 45 ദിവസത്തേക്ക് നിലനില്‍ക്കും. സാഹചര്യങ്ങള്‍ അനുസരിച്ച്‌ ഈ കാലാവധി നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മെയ് ആദ്യം നസ്രത്തിലെയും കിഴക്കൻ ജറുസലേമിലെയും അല്‍ ജസീറയുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു. ഞായറാഴ്ചത്തെ പ്രവർത്തനത്തെക്കുറിച്ച്‌ ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

STORY HIGHLIGHTS:Israeli army arrives at Al Jazeera office;  Order to close for 45 days

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker