Entertainment

‘തുംബാഡ്’വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘തുംബാഡ്’. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്.

മികച്ച ആദ്യ ദിന കളക്ഷനാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 1.50 കോടിയാണ് ആദ്യ ദിനം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കി 5 കോടി രൂപ ബജറ്റിലാണ് തുംബാഡ് ഒരുക്കിയത്.

15.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. റീ റിലീസില്‍ ചിത്രം ഈ കളക്ഷനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനില്‍ ബാര്‍വെ, ആനന്ദ് ഗന്ധ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എല്‍. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു തംുബാഡ് നിര്‍മ്മിച്ചത്.

STORY HIGHLIGHTS:’Tumbaad’ film re-release after years

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker