പുതിയ ഫീച്ചര് പ്രഖ്യാപിച്ച് നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ
യുപിഐ ലൈറ്റ് ഉപയോക്താക്കളുടെ സൗകര്യാര്ഥം പുതിയ ഫീച്ചര് പ്രഖ്യാപിച്ച് നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ.
ഒക്ടോബര് 31 മുതല്, യുപിഐ ലൈറ്റ് അക്കൗണ്ടില് ഇഷ്ടമുള്ള തുക റീലോഡ് ചെയ്യുന്നതിന് ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന് ഉപയോഗിക്കാനാകും. തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം.
എന്നാല് റീലോഡ് ചെയ്യുന്നത് യുപിഐ ലൈറ്റ് ബാലന്സ് പരിധിയായ 2,000 രൂപ കവിയാന് പാടില്ല. കൂടാതെ, ഉപയോക്താക്കള്ക്ക് എപ്പോള് വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്ക്കുലറില് പറയുന്നു.
പിന് നല്കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള് (500ല് താഴെ) നടത്താന് സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിനും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHTS:National Payments Corporation of India has announced a new feature for the convenience of UPI Lite users.