Entertainment
പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്
പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് ശേഷവും ഇടപെടലുണ്ടായി, പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്.
കൊച്ചി: മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപ്. ഈ മേഖലയിലെ കടിഞ്ഞാൺ കൈക്കലാക്കിയ ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവർ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
STORY HIGHLIGHTS:Dileep is the head of Power Group