Travel

യോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയര്‍ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

ഡൽഹി:യോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തിയതിനെത്തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.

എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍ ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ക്ക് യഥാക്രമം 6 ഉം 3 ലക്ഷം രൂപ പിഴ ചുമത്തി.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.

ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒന്നിലധികം ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തുകയായിരുന്നു. ജൂലൈ 22 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്നാണ് നടപടി.

STORY HIGHLIGHTS:unqualified pilots flew the aircraft;  Air India fined Rs 90 lakh

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker