EntertainmentKeralaNews

ഒടുവില്‍ ‘പ്രേമം പാല’ത്തിന് പൂട്ട് വീണു

ആലുവ: ‘പ്രേമം’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തമായ ആലുവയിലെ അക്വഡേറ്റിന് പൂട്ട് വീണു. കഞ്ചാവ്- മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയതോടെയാണ് പെരിയാർവാലി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തില്‍ ‘പ്രേമം പാലം’ അടച്ചത്.

ആലുവ നഗരസഭാ കൗണ്‍സിലർ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു.

ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശത്തുമുള്ള താഴെയുള്ള ഭാഗം ജനവാസ മേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം ഇവർക്ക് സ്വന്തം വീടുകളില്‍നിന്നുപോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്കെത്തി.

പരാതികള്‍ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്. താക്കോലുകള്‍ ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും.

STORY HIGHLIGHTS:Finally the lock fell on ‘Premam Pala’

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker