GulfSaudi

സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ സമ്മാനം

സൗദി:സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ സമ്മാനം ലഭിക്കും. ബിനാമി വിരുദ്ധ അതോറിറ്റിക്ക് കീഴിലാണ് പദ്ധതി.

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറ്റു ബിനാമി സ്ഥാപനങ്ങളെ കുറിച്ച്‌ വിവരം നല്‍കാനുള്ള പദ്ധതിക്കും തുടക്കമായി.

സൗദികളുടെ പേരില്‍ സ്ഥാപനം തുടങ്ങുന്നത് തന്നെ ബിനാമി ഗണത്തിലാണ് നിലവില്‍ പെടുത്തുന്നത്. ബിനാമി സ്ഥാപനങ്ങളെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് സമ്മാന പദ്ധതി നേരത്തെ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളിലാണ് വിവരം നല്‍കുന്നവർക്കുള്ള തുക പറയുന്നത്. പത്ത് ലക്ഷം റിയാലാണ് ബിനാമി സ്ഥാപനങ്ങള്‍ക്കുള്ള പിഴ. വിദേശികളെ നാടു കടത്തുകയും ചെയ്യും.

പിഴ തുകയുടെ മുപ്പത് ശതമാനം വിവരം നല്‍കുന്നവർക്കുള്ളതാണ്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രാജ്യ രഹസ്യം പോലെ സൂക്ഷിക്കണമെന്ന ഉത്തരവ് നേരത്തെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സൗദിയിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിനാമി സ്ഥാപനങ്ങളെ കുറിച്ച്‌ വിവരം നല്‍കാം. ഇതിനുള്ള ലിങ്കും വാണിജ്യ മന്ത്രാലയ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ബിനാമി ബിസിനസ് അവസാനിപ്പിച്ച്‌ സ്വന്തം പേരില്‍ ബിസിനസ് തുടങ്ങാൻ സൗദിയില്‍ നേരത്തെ മന്ത്രാലയം അവസരം നല്‍കിയിരുന്നു.

STORY HIGHLIGHTS:Reward up to three lakh riyals to those who provide information about benami institutions in Saudi Arabia

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker