IndiaKeralaNews

ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് : കാന്തപുരം

കോഴിക്കോട്:മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസില്‍ നടന്ന ആഘോഷ പരിപാടികളില്‍ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും-സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ കാന്തപുരം പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികള്‍ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ശ്രദ്ധാകേന്ദ്രമാവാനും ഐക്യവുമുള്ള ജനത പ്രധാനമാണ്. ഒരുമിച്ച്‌ നിന്നാല്‍ എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും വയനാടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മർകസ് ഡയറക്ടർ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തി. കശ്‌മീരി വിദ്യാർഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദല്‍ മുത്തനൂർ, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു.

STORY HIGHLIGHTS:India should become a global power with the beauty of values: Kanthapuram

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker