GulfOman

പ്രവാസികൾക്ക് തിരിച്ചടി:ഒമാനിൽ വിവിധ തസ്തികകളിൽ 6 മാസത്തേക്ക് വിസാ വിലക്ക്




പ്രവാസികൾക്ക് തിരിച്ചടി

ഒമാനിൽ വിവിധ തസ്തികകളിൽ 6 മാസത്തേക്ക് വിസാ വിലക്ക്

കൺസ്ട്രക്ഷൻ, ടൈലറിംഗ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, ബാർബർ തുടങ്ങിയ തസ്തികകളിൽ പുതിയ വിസ അനുവദിക്കില്ല.

പ്രവാസികൾ ക്ക് കനത്ത തിരിച്ചടിയായി ഒമാനിൽ വീണ്ടും വിസാ വിലക്ക്.


മസ്ക‌ത്ത് | പ്രവാസികൾ ക്ക് കനത്ത തിരിച്ചടിയായി ഒമാനിൽ വീണ്ടും വിസാ വിലക്ക്. 13 തസ്തികളിൽ വിദേ ശികൾക്ക് പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയി ച്ചു. ആറ് മാസക്കാലത്തേക്കാ ണ് പുതിയ വിസകൾക്ക് വി ലക്കേർപ്പെടുത്തിയിരിക്കുന്ന ത്. സെപ്തംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. സാധാരണക്കാരായ തൊഴിലാളികളെ ബാധിക്കുന്ന താണ് പുതിയ വിസാ വിലക്ക്.

നിർമാണ തൊഴിലാളികൾ, ശുചീകരണം, ലോഡിംഗ് -അൺ ലോഡിംഗ്, ഇഷ്ടികപ്പ ണിക്കാർ, സ്റ്റീൽ ഫിക്സർമാർ, സ്ത്രീകളുടെയും പുരുഷൻമാരു ടെയും വസ്തങ്ങൾ തയ്യൽ നട ത്തുന്നവർ, ജനറൽ ഇലക്ട്രീഷ്യൻമാർ, വെയിറ്റർമാർ, പെ യ്ന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റാളേഷൻ ഇലക്ട്രീഷ്യൻ, ബാർബർ എന്നീ മേഖലകളി ലാണ് പുതിയ വിസ നിരോധി ച്ചിരിക്കുന്നത്. അതേസമയം, നിലവിൽ ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ക്ക് വിസ പുതുക്കി നൽകു മെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഒമാനിൽ കൂ ടുതൽ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിലക്ക് വരിക യാണ്. തൊഴിൽ വിപണിയിൽ ഒമാനികൾക്ക് കൂടുതൽ അവ സരങ്ങൾ ഒരക്കുന്നതിന്റെ ഭാ ഗമായാണ് നടപടി. 30ലധികം തൊഴിലുകൾ സ്വദേശികൾ ക്ക് മാത്രമായി പരമിതപ്പെടു ത്തി കഴിഞ്ഞ മാസം തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയി രുന്നു. സെപ്ത‌ംബർ മുതൽ ഇതും പ്രാബല്യത്തിൽ വരും.
എന്നാൽ, പുതുതായി വിദേ ശികൾക്ക് നിരോധനം വരുന്ന തസ്തികകൾ ഏതൊക്കെയാ ണെന്ന് മന്ത്രാലയം വ്യക്തമാ ക്കിയിട്ടില്ല.

നിലവിൽ സർക്കാർ, സ്വകാ ര്യ മേഖലയിൽ നൂറ് കണക്കി ന് നൂറ് കണക്കിന് തസ്തികക ളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വിസ അനുവദിക്കുന്നില്ല. പു തുതായി തൊഴിൽ വിലക്ക് വരുന്ന വിഭാഗങ്ങളിലും പ്ര വാസികൾക്ക് തൊഴിൽ നഷ്ട മുണ്ടാകും. നേരത്തെ ഏർപ്പെ ടിത്തിയ വിസാ വിലക്കുകൾ മൂലം ആയിരങ്ങൾക്ക് ജോലി നഷ്ടമായിരുന്നു.

പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിൽ അവസര ങ്ങൾ സൃഷ്ടിക്കുകയും ചെയ്യു ന്നതിനുള്ള മാർഗരേഖ ഗതാ ഗത, ആശയവിനിമയ, വിവ രസാങ്കേതിക മന്ത്രാലയവും പുറത്തുവിട്ടിരുന്നു. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേ ഷൻസ്, ഐ ടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാ ക്കും. വിവിധ മേഖലകളിൽ ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലി കൾ അനുവദിക്കും.

2025 ജനുവരി മുതൽ നടപ ടികൾ ആരംഭിക്കും. 2027 അവ സാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴിൽ മന്ത്രാലയവുമായി ഏകോപി പ്പിച്ച് ആവശ്യമായ നടപടിക മങ്ങൾ പൂർത്തിയാക്കും. ഓരോ വർഷത്തേക്കും ലക്ഷ്യങ്ങളും നിശ്ചയിച്ചതായി മന്ത്രാലയം

അറിയിച്ചു. 202488, ഗതാഗത ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്മ്യൂണിക്കേ ഷൻസ്, ഇൻഫർമേഷൻ ടെ ക്നോളജി മേഖലയിൽ 31ശത മാനവമാണ് സ്വദേശിവത്കര ണം ലക്ഷ്യമിടുന്നത്. മലയാ ളികൾ ഉൾപ്പെടെ ആയിരക്ക ണക്കിന് പ്രവാസികൾക്ക് തി രിച്ചടിയാകുന്നതാണ് പുതിയ നീക്കങ്ങൾ.

ഇതിന് പുറമെ സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്വകാ ര്യ സ്ഥാപനങ്ങളുമായി രാജ്യ ത്തിന്റെ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളും ഒരു ഇടപാടുകളും ഉണ്ടായിരിക്കി ല്ലെന്നും തൊഴിൽ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയി ട്ടുണ്ട്. അതോടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും ആവ ശ്യമായ തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നും സർക്കാർ

ആവശ്യപ്പെട്ട സ്വദേശി വൽക രണ തേത് നടപ്പാക്കിയെന്നും കാണിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റും നേടിയിരിക്ക ണം. പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങക്കും എതിരെ നട പടിയുണ്ടാവും.

സ്വകാര്യ സ്ഥാപനങ്ങൾ സ്വ ദേശിവത്കരണ നിരക്ക് വർധി പ്പിച്ചു എന്ന് ഉറപ്പ് വരുത്തുന്ന തിന്റെ ഭാഗമായി വർക് പെർ മിറ്റ് ഫീസുകൾ പുനരാലോ ചിക്കാനും തീരുമാനമുണ്ട്. സ്വദേശിവത്കരണവുമായി സഹകരിക്കാത്ത സ്ഥാപനങ്ങ ളുടെ വർക് പെർമിറ്റ് ഫീസു കൾ ഇരട്ടിപ്പിക്കുകയും ചെയ്യും. തൊഴിൽ മാർക്കറ്റിലെ പുതിയ നിയമങ്ങൾ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്നു വെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം അധികൃതർ പരിശാധന കളും നടത്തും.

ഒമാൻ തൊഴിൽ മന്ത്രാലയം സുൽത്താനേറ്റ്

മന്ത്രിതല തീരുമാനം (452/2024)

ചില തൊഴിലുകളിൽ ഒമാനി ഇതര തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ നൽകുന്നതിനുള്ള ട്രേഡിംഗ് പെർമിറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു.

റോയൽ ഡിക്രി നമ്പർ (53/2023) പുറപ്പെടുവിച്ച തൊഴിൽ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ, മിനിസ്റ്റീരിയൽ ഡിസിഷൻ നമ്പർ (180/2022) പ്രകാരം നൽകിയ ട്രേഡിംഗ് പെർമിറ്റുകൾക്കായി തൊഴിൽ മന്ത്രാലയം നൽകുന്ന സേവന മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ താൽപ്പര്യങ്ങൾക്കനുസൃതമായി,

ഇത് തീരുമാനിച്ചു:

ആർട്ടിക്കിൾ 1:

അറ്റാച്ച് ചെയ്ത അനെക്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രൊഫഷനുകൾക്കായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഒമാനി ഇതര തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ നൽകുന്നതിനുള്ള ട്രേഡിംഗ് പെർമിറ്റുകൾ നൽകുന്നത് ആറ് (6) മാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

ആർട്ടിക്കിൾ 2:

ആർട്ടിക്കിൾ 1-ലെ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, അനെക്സിൽ ലിസ്റ്റുചെയ്തിരിക്കുന്ന തൊഴിലുകളിൽ ഒമാനി ഇതര തൊഴിലാളികളുടെ ജോലിക്ക് പെർമിറ്റുകൾ നൽകാവുന്നതാണ്, സേവനങ്ങൾ പുതുക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള അഭ്യർത്ഥന ഒമാനിലെ സുൽത്താനേറ്റിൽ നിന്ന് സമർപ്പിക്കുകയാണെങ്കിൽ.

ആർട്ടിക്കിൾ 3:

ഈ തീരുമാനം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും, അതിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ബാധ്യസ്ഥരാണ്.

ഒമാൻ തൊഴിൽ മന്ത്രാലയം സുൽത്താനേറ്റ്

അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു

അനുബന്ധം: ചില തൊഴിലുകളിൽ ഒമാനി ഇതര തൊഴിലാളികളെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചത് സംബന്ധിച്ച്

1

നിർമ്മാണ തൊഴിലാളി / ജനറൽ

2- ശുചീകരണ തൊഴിലാളി/ പൊതു കെട്ടിടങ്ങൾ

3 ലോഡിംഗ് ആൻഡ് അൺലോഡിംഗ് തൊഴിലാളി

4- ഇഷ്ടികപ്പണിക്കാരൻ

5 സ്റ്റീൽ ഫിക്സർ

6- തയ്യൽക്കാരൻ/സ്ത്രീകളുടെ വസ്ത്രങ്ങൾ/ജനറൽ

7 തയ്യൽക്കാരൻ / പുരുഷന്മാരുടെ വസ്ത്രങ്ങൾ / ജനറൽ

8 ഇലക്ട്രീഷ്യൻ /ജനറൽ ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ

9. വെയിറ്റർ

10 ചിത്രകാരൻ

11 ഷെഫ്/ജനറൽ

ഇലക്ട്രീഷ്യൻ / ഹോം ഇൻസ്റ്റാളേഷനുകൾ

13

ബാർബർ

STORY HIGHLIGHTS:Backlash for expatriates: Visa ban for 6 months for various posts in Oman

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker