എമിറേറ്റിലെ ഡെലിവറി റൈഡർമാർക്കുള്ള സുരക്ഷ പരിശീലന സംവിധാനം വികസിപ്പിച്ചതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് പ്രിൻസ് മിച്ചല്‍ ഇന്‍റർനാഷനല്‍ റോഡ് സേഫ്റ്റി പുരസ്കാരം ലഭിച്ചു.
സുരക്ഷിതരായ റോഡ് ഉപഭോക്താക്കള്‍’ എന്ന വിഭാഗത്തിലാണ് അവാർഡ് നേട്ടം.
എമിറേറ്റിലെ മോട്ടോർ സൈക്കിള്‍ ഡെലിവറി ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനും യോഗ്യരാക്കുന്നതിനുമായി അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് ആർ.ടി.എ ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഗദ്ധരെ പങ്കെടുപ്പിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ആർ.ടി.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദഗ്ധ സമിതികളുമായി സഹകരിച്ച് വികസിപ്പിച്ച ട്രെയ്നിങ് സംവിധാനങ്ങള്‍ക്ക് അനുസൃതമായായിരുന്നു പരിശീലന പരിപാടികള്‍.
ഇത്തരം പരിപാടികളിലൂടെ റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ സംതൃപ്തി, ഉയർന്ന ഗുണനിലവാരമുള്ള സേവനം എന്നിവ ഉറപ്പുവരുത്താനായി. അതോടൊപ്പം റോഡപകടങ്ങള്‍ കുറക്കുന്നതിനും സഹായിച്ചതായി ആർ.ടി.എ വ്യക്തമാക്കി. 1987ല്‍ ആരംഭിച്ച പ്രിൻസ് മിച്ചല്‍ ഇന്‍റർനാഷനല്‍ റോഡ് സുരക്ഷ അവാർഡ് ആഗോള തലത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു നല്‍കുന്ന ഏറ്റവും പ്രശസ്തമായ പുരസ്കാരങ്ങളില്‍ ഒന്നാണ്.
STORY HIGHLIGHTS:road safety; International award for Dubai RTK