KeralaNews

വയനാട്  ഉരുള്‍പൊട്ടൽ; 7 മൃതദ്ദേഹങ്ങൾ കണ്ടെടുത്തു

വയനാട്  ഉരുള്‍പൊട്ടൽ; 7 മൃതദ്ദേഹങ്ങൾ കണ്ടെടുത്തു

കല്‍പറ്റ: വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി വീടുകളില്‍ വെള്ളംകയറി.
ഇന്നു പുലർച്ചെയാണു സംഭവം. രണ്ടുതവണ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോർട്ട്.

പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. ചൂരല്‍മല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലക്ക് സമീപത്താണ് ചൂരല്‍മലയുള്ളത്. പാലങ്ങള്‍ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിക്കണമെന്ന് ആവശ്യം ശക്തമാണ്.

ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരല്‍മല, കല്‍പ്പറ്റ ടൗണുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരല്‍മല, കല്‍പ്പറ്റ ടൗണുകളില്‍ വെള്ളം കയറി.

കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. ചൂരല്‍മലയിലെ ഉരള്‍പൊട്ടലിനെ തുടർന്ന് മലപ്പുറം പോത്തുകല്‍ കവളപ്പാറയില്‍ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

STORY HIGHLIGHTS:Wayanad Landslide;  7 dead bodies were recovered

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker