KeralaNews

കൺട്രോൾ റൂം തുറന്നു.

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുലർച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കും.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.

വയനാട് ഉരുൾപൊട്ടൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു

9497 900 402, 0471 272 1566.

ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്🙏🏻
അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും

സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം

#keralapolice

STORY HIGHLIGHTS:The control room was opened.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker