Health

പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും. അതുപോലെ തന്നെ, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല.

ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍, ഓക്‌സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും.

തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും. നമ്മള്‍ ഉറങ്ങുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. എന്നാലും ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഉറങ്ങുമ്പോള്‍, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുന്നത് വഴി ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

STORY HIGHLIGHTS:When you skip breakfast, blood sugar levels drop.

Related Articles

Check Also
Close
Back to top button

Adblock Detected

Please consider supporting us by disabling your ad blocker