നവജാതശിശുക്കളിലെ മെഡിക്കല്‍ പരിശോധന; ദേശീയ മാര്‍ഗരേഖ പുറത്തിറക്കി യു.എ.ഇ
നവജാതശിശുക്കളില്‍ നടത്തേണ്ട പരിശോധനകള്‍ സംബന്ധിച്ച് യു.എ.ഇ ദേശീയ മാർഗരേഖ പുറത്തിറക്കി. പരിശോധനകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങളുടെ ജനിതക വൈകല്യങ്ങളെ കുറിച്ച ഡാറ്റാബേസ് തയാറാക്കാനും മാർഗരേഖ ലക്ഷ്യമിടുന്നുണ്ട്.
യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് നവജാതരില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയത്.
രാജ്യത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പുതിയ മാർഗരേഖപ്രകാരം പരിശോധന നടത്തണം.രക്ത പരിശോധന, ജനിതക രോഗ നിർണയം, മെറ്റാബോളിക്, എൻഡോക്രൈൻ ഡിസോർഡർ, കേള്‍വി വൈകല്യങ്ങള്‍, ഹൃദയ വൈകല്യങ്ങള്‍, മറ്റ് ഗുരുതരമായ വൈകല്യങ്ങള്‍ എന്നിവക്കുള്ള സൂക്ഷ്മ പരിശോധനകള്‍ മാർഗനിർദേശങ്ങളിലുണ്ട്.
കുഞ്ഞുങ്ങളിലെ ജനിതക രോഗങ്ങളുടെ ഡാറ്റബേസ് തയ്യാറാക്കും. പരിശോധനകളുടെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കും. കുട്ടികളില്‍ നേരത്തേ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി ചികില്‍സ ആരംഭിക്കാൻ കൂടി ഇത്തരം പരിശോധനകള്‍ ഗുണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS:Medical examination of newborns; UAE issued national guidelines