HealthKeralaNews

സംസ്ഥാനത്ത് വീണ്ടും
നിപ്പ ബാധയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും
നിപ്പ ബാധയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ്പ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോള്‍ പാലിക്കാൻ നിർദേശം നല്‍കി. നിപ്പ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് പനി, ഛർദ്ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങള്‍ വല്ലാതെ കടുത്തപ്പോള്‍ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ നിപ്പ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

14 വയസുള്ള ആണ്‍കുട്ടിയാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നത്. കുട്ടിക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് വിഷയത്തില്‍ നേരിട്ട് ഇടപെടുകയും നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

STORY HIGHLIGHTS:Again in the state
Nipah infection is suspected

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker