
ഭീകരാക്രമണം:വെടിവയ്പിൽ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന വെടിവയ്പിൽ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു കയറിയ അഞ്ചു അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഹാളിൽ രണ്ടു സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്.
ഹാളിന്റെ റൂഫിനു തീപിടിച്ചു. തീ അണയ്ക്കാൻ ഹെലികോപ്റ്ററുകൾ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. 100ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. അക്രമികളെ ഉടൻ പിടികൂടുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു.
സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുകയായിരുന്നു.
വീഡിയോ കാണാം
STORY HIGHLIGHTS:About 40 people have reportedly died in a shooting in the Russian capital, Moscow
Terrorist attack on Moscow
— 𝕄𝕦𝕘𝕙𝕒𝕝|Terrible tragedy | Aftermath of Crocus City Hall shooting#Moscow #Russia #ISIS #CrocusCityHall pic.twitter.com/1TaNQYWTwO
(@Mug_l5) March 23, 2024