പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും
പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും. അത്തരത്തില്‍ നമ്മളൊരിക്കലും ശ്രദ്ധിക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുര്‍ഗന്ധം. ദുര്‍ഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്.
ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതൊരിയ്ക്കലും മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്ഥിരമായി നിശ്വാസവായുവിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഹൃദയം പണിമുടക്കിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്.
ക്യാന്‍സര്‍ പലപ്പോഴും ആരംഭഘട്ടങ്ങളില്‍ കണ്ടു പിടിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി ശ്വാസകോശ ക്യാന്‍സറിനെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
പുകവലിയ്ക്കുന്നവരിലും അല്ലാത്തവരിലും ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ദുര്‍ഗന്ധത്തോടു കൂടിയ ശ്വാസവും അമിത കിതപ്പും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
ഇതിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ ശ്വാസദുര്‍ഗന്ധം മൂലം കഴിയും. കിഡ്‌നി സംബന്ധമായ പ്രശ്നനങ്ങളും നിശ്വാസ വായുവിലൂടെ അറിയാന്‍ സാധിക്കും. നിങ്ങളുടെ നിശ്വാസ വായുവിന് മീന്‍വിഭവങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങി എന്ന് മനസ്സിലാക്കേണ്ടതാണ്.
STORY HIGHLIGHTS:Many serious diseases can be manifested by our body through symptoms