Tech

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പുത്തന്‍ ഫീച്ചർ,  ഒരൊറ്റ റീലില്‍ 20 പാട്ട് വരെ ഇടാം

ദില്ലി: സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചർ എത്തി. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒന്നിലേറെ ഗാനങ്ങള്‍ ഒരൊറ്റ റീലില്‍ എഡിറ്റ് ചെയ്ത് ചേ‍‍ർത്ത് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കഴിയും.

ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് ചിലപ്പോള്‍ റീല്‍സ് കാണാനാകും. അതിനാല്‍ തന്നെ റീലുകള്‍ കൂടുതല്‍ ആകർഷകമാക്കാന്‍ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചർ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ ഒന്നിലേറെ ഗാനങ്ങളോ സൗണ്ട് ട്രാക്കുകളോ ഒരു റീലില്‍ ആഡ് ചെയ്യാം. ഒന്നും രണ്ടുമല്ല, 20 ഓഡിയോ ട്രാക്കുകൾ വരെ ഇങ്ങനെ ഒരൊറ്റ റീലിലേക്ക് ഇൻസ്റ്റയിൽ വച്ച് എഡിറ്റ് ചെയ്ത് ചേർക്കാം എന്നതാണ് കൂടുതല്‍ കൗതുകകരം.

ഈ ഓഡിയോ ട്രാക്ക് സേവ് ചെയ്ത് മറ്റുള്ള ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാൻ സാധിക്കും. റീലിന്‍റെ എഡിറ്റിംഗ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേർക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതൽ ഓഡിയോ ട്രാക്കുകൾ കൂട്ടിച്ചേ‍ർക്കാനാവുന്ന പുതിയ ഫീച്ചർ കൂടുതല്‍ എന്‍ഗേജിംഗ് കൊണ്ടുവരും എന്നാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്. ഇത് കൂടുതല്‍ സർഗാത്മകമായ ഉള്ളടക്കങ്ങള്‍ക്ക് കാരണമാകും എന്ന പ്രതീക്ഷ ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി പങ്കുവെക്കുന്നു. 

ആഗോളതലത്തില്‍ ഇന്ത്യയിലാണ് പുത്തന്‍ ഓഡിയോ ഫീച്ചർ ഇന്‍സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇന്‍‌സ്റ്റ യൂസർമാർ വളരെ ആക്ടീവായതിനാലാണിത്. വളരെ ആകർഷകമായ ഫീച്ചറായി ഇതിനെ തോന്നിക്കുമെങ്കിലും എഡിറ്റിംഗ് വലിയ വശമില്ലാത്തവർക്ക് ഒന്നിലേറെ ഓഡിയോ ട്രാക്കുകള്‍ റീലില്‍ കൂട്ടിച്ചേർക്കുക ചിലപ്പോള്‍ പ്രയാസമായേക്കും. എന്തായാലും പുത്തന്‍ ഓഡിയോ ഫീച്ചറാണ് ഇന്‍സ്റ്റയില്‍ ഇനി തരംഗമാകാന്‍ പോകുന്നത് എന്നുറപ്പ്.

STORY HIGHLIGHTS:New feature in Instagram Reels, you can put up to 20 songs in a single reel

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker