ദുബൈ:ഇൻസ്റ്റഗ്രാമിലൂടെ പങ്കാളിയുമൊത്തുള്ള ബന്ധം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ദുബായ് രാജകുമാരി.
ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമാണ് ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അല്‍ മക്തൂമില്‍ നിന്ന് ഇൻസ്റ്റാഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്.
‘പ്രിയപ്പെട്ട ഭർത്താവ്, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുൻ ഭാര്യ ‘ എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേർപെടുത്തികൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
ദമ്ബതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേർപിരിയുന്നത്. ദിവസങ്ങള്‍ക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് ‘ഞങ്ങള്‍ രണ്ടു പേര്’ എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ശൈഖ മഹ്‌റ. സ്ത്രീശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനർമാർകു വേണ്ടിയും മഹ്‌റ പ്രവർത്തിച്ചിട്ടുണ്ട്.
STORY HIGHLIGHTS:The Princess of Dubai has announced that she is separating from her partner through Instagram