GulfU A E

ഫ്‌ളൈ ദുബൈ ഈവർഷം 130 പുതിയ പൈലറ്റ്മാരെ നിയമിക്കും.

ദുബൈ:ദുബൈയുടെ ബജറ്റ് വിമാനകമ്ബനിയായ ഫ്‌ളൈ ദുബൈ ഈവർഷം 130 പുതിയ പൈലറ്റ്മാരെ നിയമിക്കും. ഏഴ് വിമാനങ്ങള്‍ വാങ്ങാനും പദ്ധതിയുണ്ട്.

എമിറേറ്റ്‌സ് വിമാനകമ്ബനിയുടെ ചരക്കുവിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാർഗോ അഞ്ച് പുതിയ വിമാനങ്ങള്‍ക്ക് ഓർഡർ നല്‍കി.

ഫ്‌ളൈ ദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത്താണ് കമ്ബനിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. ബേസല്‍, റിഗ, ടാലിൻ, വില്‍നിയസ് നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഏഴ് പുതിയ വിമാനങ്ങള്‍ വാങ്ങാൻ ഫ്‌ളൈ ദുബൈ തീരുമാനിച്ചത്. വിമാനങ്ങള്‍ ഈവർഷം തന്നെ ലഭ്യമാകും. ഇതോടൊപ്പം 130 പുതിയ പൈലറ്റ്മാരെയും ഫ്‌ലൈ ദുബൈ ഈവർഷം നിയമിക്കും. 140 രാജ്യങ്ങളില്‍ നിന്നുള്ള 5800 ജീവനക്കാരാണ് ഫ്‌ളൈദുബൈയില്‍ ജോലിയെടുക്കുന്നത്. ഇവരില്‍ 1200 പേർ പൈലറ്റുമാരാണ്. ഈവർഷം 440 ജീവനക്കാർ ഫ്‌ളൈദുബൈയില്‍ നിയമനം നേടിയെന്നും സി.ഇ.ഒ പറഞ്ഞു.

ചെയർമാൻ ശൈഖ് അഹമ്മദാണ് എമിറേറ്റ്‌സ് സ്‌കൈകാർഡോ അഞ്ച് ബോയിങ് 777 വിമാനങ്ങള്‍ക്ക് ഓർഡർ നല്‍കിയ വിവരം പങ്കുവെച്ചത്. അടുത്ത രണ്ടുവർഷത്തിനകം ഈ വിമാനങ്ങള്‍ കൈപറ്റാനാകുമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. മൊത്തം 315 വൈഡ് ബോഡി വിമാനങ്ങളാണ് എമിറേറ്റ്‌സ് ബുക്ക് ചെയ്തിരിക്കുന്നത്.

STORY HIGHLIGHTS:Dubai’s budget airline Fly Dubai will hire 130 new pilots this year.  There are also plans to purchase seven aircraft.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker