ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വഴികള്‍ മാറുന്നു ആരുണ്ടെതിരെ നില്‍ക്കാന്‍…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെന്‍സേഷനായ വേടന്‍ ആണ്.
രതീഷ് ശേഖറാണ് സംഗീത സംവിധാനം. വെല്ലുവിളികളെ മറികടന്ന് വിജയ തീരമണിയാന്‍ ആസ്വാദക ഹൃദയങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഗാനം. ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
STORY HIGHLIGHTS:The first song from the film ‘Check Mate’ is released.